ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; പണം ലഭിക്കാനായി പ്രതികള്‍ നല്‍കിയത് വ്യാജ കമ്പനിയുടെ വിലാസം

Update: 2025-06-03 06:28 GMT
ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; പണം ലഭിക്കാനായി പ്രതികള്‍ നല്‍കിയത് വ്യാജ കമ്പനിയുടെ വിലാസം

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ പണം നല്‍കാനായി പരാതിക്കാരന്‍ അനീഷ് ബാബുവിന് പ്രതികള്‍ നല്‍കിയ അഡ്രസിലുള്ള കമ്പനി വ്യാജമെന്ന് കണ്ടെത്തല്‍.

ഒരാഴ്ച മുന്‍പ് മുംബൈയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പറഞ്ഞ കമ്പനി ഇല്ലെന്നും വ്യാജമാണെന്നും വിജിലന്‍സ് കണ്ടെത്തിയത്. കമ്പനിയുടെ ഉടമകളെന്ന് പ്രതികള്‍ പരിചയപ്പെടുത്തിയ ഒരാളെ ചോദ്യം ചെയ്തതു വഴി ഇയാള്‍ക്ക് കമ്പനിയെ കുറിച്ചൊന്നും അറിയില്ലെന്നും അന്വേഷണ സംഘത്തിനു മനസിലായി.

അതേസമയം, വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരന്‍ അനീഷ് ബാബുവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടിസ് അയച്ചു. ഇഡിയുടെ നടപടിക്കെതിരേ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇഡിയുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ അനീഷ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

Tags:    

Similar News