സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടി; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു

Update: 2022-07-21 09:17 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് ട്രെയിനുകള്‍ തടഞ്ഞത്. ചെന്നൈ സെന്‍ട്രലിലേക്ക് പോവേണ്ട ട്രെയിനിന്റെ മുകളില്‍ കയറിയ പ്രതിഷേധക്കാര്‍ നരേന്ദ്രമോദിക്കും ഇഡിക്കുമെതിരേ മുദ്രാവാക്യം മുഴക്കി.

ഇവരെ അനുനയിപ്പിക്കാന്‍ പോലിസും റെയില്‍വേ പോലിസും ശ്രമിച്ചുവെങ്കിലും വഴങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നാലെ വന്ന രാജധാനി എക്‌സ്പ്രസിന്റെ മുന്നിലും പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് പോലിസ് നീക്കി. എന്നാല്‍, പ്രവര്‍ത്തകര്‍ പൂര്‍ണമായും പോയിട്ടില്ല. 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇവിടെ എത്തിയത്. ആര്‍പിഎഫ് കാര്യാലയത്തിന് മുന്നിലും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

Tags: