പത്താമുട്ടത്ത് ഡിവൈഎഫ്‌ഐ ആക്രമണത്തിനിരയായ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി

Update: 2019-01-07 07:18 GMT
കോട്ടയം: പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തിനിരയായി പള്ളിക്കുള്ളില്‍ അഭയം തേടിയ കരോള്‍സംഘത്തിലെ ആറുകുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. സംഭവത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞദിവസം സംഭവത്തില്‍ നയവിശദീകരണം നടത്തി പത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് വഷളാക്കുകയാണ് ചെയ്തതെന്നാണ് സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹീമിന്റെ വിശദീകരണം. എന്നാല്‍ 13ദിവസവും കുടുംബം പള്ളിയില്‍ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലേക്ക് സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയെ പ്രതിരോധത്തിലാക്കുന്നതിന് സമരം തുടരാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. ഡിസംബര്‍ 23ന് രാത്രിയാണ് പാത്താമുട്ടം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെയും ഇവിടത്തെ സണ്‍ഡേ സ്‌കൂള്‍ യുവജനസ്ത്രീജന സംഖ്യം എന്നിവരുടെ ആഭിമുഖ്യത്തിലുള്ള കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. തുടര്‍ന്ന് സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേരെ ചിങ്ങവനം പോലിസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ കുടുംബങ്ങള്‍ക്കെതിരേ ഭീഷണിയുമായി അക്രമികള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കരോള്‍ സംഘത്തിലെ ആറ് കുടുംബങ്ങള്‍ പള്ളിയില്‍തന്നെ അഭയം തേടിയത്.
Tags:    

Similar News