പൗരത്വ ഭേദഗതി: പ്രക്ഷോഭത്തിനിടെ പോലിസ് രഹസ്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായി ഡിവൈഎഫ്‌ഐ വനിതാ നേതാവ്

പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടേയാണ് പോലിസ് മര്‍ദിച്ചത്.

Update: 2019-12-25 01:07 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഡല്‍ഹി പോലിസ് രഹസ്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചെന്ന് മലയാളി യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ ദില്ലി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിക്കാരി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തിലുള്ള മെഡിക്കല്‍ സംഘത്തോടൊപ്പം പ്രതിഷേധസ്ഥലത്ത് എത്തിയതായിരുന്നു യുവതി.

പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടേയാണ് പോലിസ് മര്‍ദിച്ചത്. കൂടെയുണ്ടായിരുന്ന വനിത പോലിസുകാര്‍ സ്വകാര്യ ഭാഗങ്ങളില്‍ ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മന്ദിര്‍ മാര്‍ഗ് പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുന്നത് വരെ ഉപദ്രവം തുടര്‍ന്നു. ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷമാണ് പോലിസ് ഇവരെ വിട്ടയക്കുന്നത്. ഉപദ്രവിച്ച വനിത പോലിസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി അറിയിച്ചു.

Tags:    

Similar News