സേവനം മെച്ചപ്പെടുത്താന്‍ പ്രവാസികളില്‍നിന്ന് ആശയം ക്ഷണിച്ച് ദുബയ് എമിഗ്രേഷന്‍

തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അംഗീകാരപത്രവും, ക്യാഷ് പ്രൈസും നല്‍കും.

Update: 2019-04-09 15:51 GMT

ദുബയ്: എമിഗ്രേഷന്റെ വിവിധ സേവന നടപടി ക്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രവാസികളില്‍ നിന്നും നൂതന ആശയങ്ങള്‍ ക്ഷണിച്ച് ദുബയ് ജിഡിആര്‍എഫ്എ (എമിഗ്രേഷന്‍). തിരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അംഗീകാരപത്രവും, ക്യാഷ് പ്രൈസും നല്‍കും.

എമിഗ്രേഷന്‍ വകുപ്പിന്റെ സേവന മേഖലയില്‍ അതിനൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന വകുപ്പിന്റെ ഇന്നവേഷന്‍ ആന്റ് ക്രിയേറ്റിവിറ്റി സെന്ററാണ് പൊതുജനങ്ങളില്‍ പുതു ആശയങ്ങള്‍ ക്ഷണിച്ചത്. ഈ രംഗത്തെ വെല്ലുവിളികളും, പരിഹാര മാര്‍ഗവും വിശദീകരിക്കുന്ന ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയ പ്രൊജക്ടുകള്‍ ഈ മാസം 15ന് മുന്‍പായി സമര്‍പ്പിക്കാം.

Tags: