ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി; കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ക്കു സസ്‌പെന്‍ഷന്‍

Update: 2020-10-22 15:40 GMT

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തിയതിനു കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെന്റ് ചെയ്തു. പൂവ്വാര്‍ കെഎസ്ആര്‍ടിസി യൂനിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ബി സുരേന്ദ്രനെയാണ് കൃത്യ വിലോപത്തിന്റെ പേരില്‍ സിഎംഡി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ഡ്യൂട്ടി സമയത്ത് മദ്യലഹരിയില്‍ ഓഫിസില്‍ ഇരിക്കുന്നത് വിജലന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മദ്യപിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയോ, മദ്യപിച്ചുകൊണ്ട് ഡിപ്പോയിലോ, ഡിപ്പോ പരിസരത്തോ പ്രവേശിക്കാന്‍ പാടില്ലെന്ന കോര്‍പറേഷന്റെ ഉത്തരവുകള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് സിഎംഡിയുടെ ഓഫിസ് അറിയിച്ചു.

Drunk on duty; Suspension to KSRTC Station Master




Tags:    

Similar News