ഓടക്കയം ആദിവാസി മേഖലയില്‍ ജലനിധിയില്‍ നിന്ന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി

ആദിവാസികള്‍ ഉള്‍പ്പെടുന്ന ഓടക്കയം വാര്‍ഡിലേക്കാണ് വെള്ളം ലഭ്യമാകാത്തതെന്ന് ഗുണഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണ്.

Update: 2020-07-11 16:26 GMT

അരീക്കോട്: 22 കോടി ചിലവഴിച്ച് നിര്‍മിച്ച ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ജലനിധി പദ്ധതിയില്‍ നിന്ന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി. ആദിവാസികള്‍ ഉള്‍പ്പെടുന്ന ഓടക്കയം വാര്‍ഡിലേക്കാണ് വെള്ളം ലഭ്യമാകാത്തതെന്ന് ഗുണഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണ്. 2019 ഡിസംബര്‍ 21ന് ഉദ്ഘാടനം നടത്തിയ പദ്ധതിയിലൂടെ ഭാഗീകമായാണ് ഗുണഭോക്താക്കള്‍ക്ക് വെള്ളം ലഭ്യമാകുന്നത് 'ഓടക്കയത്തില്‍ആദിവാസികള്‍ ഉള്‍പ്പെടെ 82 ഗുണഭോക്താക്കളില്‍ നിന്ന് മൂന്ന് ലക്ഷത്തി എട്ടായിരം രൂപ ഗുണഭോക്തൃവിഹിതമായി പിരിച്ചെടുത്തിരുന്നു ഇതില്‍ ഗുണഭോക്തൃ കമ്മറ്റി പഞ്ചായത്തില്‍ അടച്ചത് 160000 രൂപയാണെന്ന് വിവരവകാശ രേഖയില്‍ നിന്നുള്ള വിവരം .

21വാര്‍ഡുകള്‍ഉള്ളഊര്‍ങ്ങാട്ടിരിയില്‍18 വാര്‍ഡുകളിലേക്കായി3534 വീടുകളിലേക്കാണ് കണക്ഷന്‍ നല്‍കിയത് '22 കോടി ചിലവിട്ട് അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തികരിച്ച ജലനിധി പദ്ധതിയില്‍ ഗുണഭോക്തൃവിഹിതമായി ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിരിച്ചെടുത്തിട്ടുണ്ട്,

കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ജലനിധി പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് മൂലം ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരം മോശമായതിനെ തുടര്‍ന്നാണ് പദ്ധതി തുടര്‍ച്ചയായി തകരാന്‍ കാരണമെന്ന ആരോപണം ഉയരുന്നുണ്ട് . സെന്റര്‍ ഫോര്‍ എംപ്‌ളോയ്‌മെന്റ് ആന്റ് എജ്യുക്കേഷന്‍ ഗൈഡന്‍സ് എന്നഏജന്‍സിയാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.


Tags:    

Similar News