ഡോ. എം വി ഐ മമ്മി നിര്യാതനായി

സാമൂഹിക തിന്മകള്‍ക്കും പുകവലിക്കുമെതിരേയുള്ള പോരാട്ടത്തിലൂടെയും പ്രമേഹരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെയും പൊതുശ്രദ്ധ പിടിച്ചു പറ്റിയ ഡോക്ടര്‍ എം വി ഐ മമ്മി, ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Update: 2020-10-22 13:18 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ റിസര്‍ച്ച് വിഭാഗം മുന്‍ മേധാവിയും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ എം വി ഇമ്പിച്ചി മമ്മി (മമ്മി ഡോക്ടര്‍ -80) നിര്യാതനായി. നെല്ലിക്കോട് നെയ്ത്തുകുളങ്ങര, ടി പി കുമാരന്‍ നായര്‍ റോഡിലുള്ള മകന്‍ റഫീഖ് എഞ്ചിനീയറുടെ വസതിയിലായിരുന്നു അന്ത്യം. മടവൂര്‍ മേലെ വള്ളോപ്ര പരേതരായ എം വി അഹമ്മദ് കോയയുടെയും ഫാത്തിമയുടെയും മകനാണ്.

സാമൂഹിക തിന്മകള്‍ക്കും പുകവലിക്കുമെതിരേയുള്ള പോരാട്ടത്തിലൂടെയും പ്രമേഹരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെയും പൊതുശ്രദ്ധ പിടിച്ചു പറ്റിയ ഡോക്ടര്‍ എം വി ഐ മമ്മി, ഇംഗ്ലീഷിലും മലയാളത്തിലുമായി ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഭാര്യ ഡോക്ടര്‍ ബി സഫിയ (റിട്ട. എച്ച്ഒഡി, ത്വക് രോഗ വിഭാഗം, കോഴിക്കോട് മെഡിക്കല്‍ കോളജ്). മകള്‍: ഡോ. റസിയ (പീഡിയാട്രിഷ്യന്‍, ദുബയ്). മരുമക്കള്‍: അഷ്‌ന, ഡോ. ഫസലുദ്ദീന്‍ (കാര്‍ഡിയോളജിസ്റ്റ്, ദുബയ്). ഇന്നു വൈകീട്ട് അഞ്ചിന് വെള്ളിപറന്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ജനാസ കബറടക്കി.

Tags:    

Similar News