തൃശൂരില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ

Update: 2023-01-04 08:45 GMT

തൃശൂര്‍: പോര്‍ക്കുളത്ത് മൂന്നുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് ഭിന്നശേഷിക്കാരനായ ഒമ്പതു വയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റത്. നായയെ പിടികൂടി മണ്ണൂത്തി മൃഗാശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ നായ ചത്തിരുന്നു. പ്രദേശത്തെ മറ്റ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. പേ നായയുടെ കടിയേറ്റ മറ്റ് നായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഭിന്നശേഷിക്കാരനായ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേര്‍ പ്രതിരോധ കുത്തിവയ്‌പെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Tags:    

Similar News