അടൂരില്‍ ഡോക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷം; പ്രതി പിടിയില്‍

Update: 2022-12-12 08:36 GMT

പത്തനംതിട്ട: അടൂരില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തയാള്‍ പിടിയിലായി. പറക്കോട് സ്വദേശി വിഷ്ണു വിജയനാണ് അറസ്റ്റിലായത്. അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീണ് കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന് ഡോക്ടര്‍ ചികില്‍സ നല്‍കിയശേഷം ഇയാളെ നിരീക്ഷണത്തിലിരുത്തി.

ഏറെ നേരമായിട്ടും തുടര്‍വിവരങ്ങള്‍ തന്നോട് കൈമാറിയില്ലെന്നു പറഞ്ഞാണ് ഇയാള്‍ ഡോക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്. ഇതിനിടെ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഇവിടെ കിടത്തിച്ചികില്‍സയില്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ ബഹളം തുടര്‍ന്നു. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച ആളുടെ കണ്ണില്‍ വിഷ്ണു മുളകുപൊടി സ്‌പ്രേ ചെയ്തതായും പരാതിയുണ്ട്. കാപ്പാ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.

Tags: