ദീപാവലി: ഹരിയാനയിലെ 14 ജില്ലകളില്‍ പടക്കനിരോധനം

Update: 2021-10-31 07:13 GMT

ഛണ്ഡീഗഢ്: ദീപാവലി പ്രമാണിച്ച് ഹരിയാനയില്‍ പതിനാല് ജില്ലകളില്‍ പടക്കം നിരോധിച്ചു. ഡല്‍ഹി അതിര്‍ത്തിയോടടുത്ത ജില്ലകളിലാണ് നിരോധനം. ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും നിയന്ത്രണം ബാധകമാണ്. 

ഭിവാനി, ചാര്‍ഖി ദാദ്രി, ഫരീദാബാദ്, ഗുരുഗ്രാം, ജജ്ജര്‍, ജിന്ദ്, കര്‍ണാല്‍, മഹേന്ദ്രഗഡ്, നുഹ്, പല്‍വാള്‍, പാനിപ്പത്ത്, രേവാരി, റോഹ്തക്, സോനിപത്ത് ജില്ലകളിലാണ് പടക്കം നിരോധിച്ചത്.

നവംബര്‍ മാസത്തിലാണ് പൊതുവെ വായുമലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നത്. അതുകൂടി കണക്കിലെടുത്താണ് നഗരങ്ങളിലും മറ്റും പടക്കം നിരോധിച്ചത്. 

വായുമലിനീകരണത്തിന്റെ തോത് മെച്ചപ്പെട്ട നഗരങ്ങളില്‍ ഹരിതപടക്കങ്ങള്‍ ഉപയോഗിക്കാം.

കഴിഞ്ഞ മാസം ഡല്‍ഹി സര്‍ക്കാരും പടക്കങ്ങളുടെ വില്‍പ്പനയും സംഭരണവും നിരോധിച്ചിരുന്നു. 

Tags:    

Similar News