ഛത്തിസ്ഗഢില്‍ ജില്ലാ ജഡ്ജി ആത്മഹത്യ ചെയ്തു; വിഷാദരോഗമെന്ന് പോലിസ്

Update: 2020-11-15 17:56 GMT

മുങ്കേലി: ഛത്തിസ്ഗഢിലെ മുങ്കേലി ജില്ലാ ജഡ്ജി ഓദ്യോഗിക താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. മുങ്കേലി ജില്ലയിലെ ജില്ലാ ജഡ്ജിയും സെഷന്‍സ് ജഡ്ജിയുമായ കാന്ത മാര്‍ട്ടിനാണ് മരിച്ചത്. 55 വയസ്സായിരുന്നു. ഇവര്‍ ഒറ്റയ്ക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസം.

ജോലിക്കാര്‍ക്ക് വൈകീട്ട് 6 മണിയോടെ വീട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയ ശേഷം രാത്രി 11നും രാവിലെ 11നുമിടയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരമെന്ന് മുങ്കേലി എസ്പി അരവിന്ദ് കുജൂര്‍ പറഞ്ഞു.

രാവിലെ ജോലിക്കാരിയെത്തി കതകില്‍ മുട്ടിയപ്പോള്‍ ഉള്ളില്‍ നിന്ന് പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് പുറത്ത് കാവല്‍ നിന്നിരുന്ന പോലിസുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നത്. പക്ഷേ, അതിനു മുമ്പ് ജഡ്ജ് തൂങ്ങി മരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിന്റെ മരണത്തോടെ ജഡ്ജ് വിഷാദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Similar News