വാക്‌സിനെടുക്കാത്തവര്‍ക്ക് ശമ്പളമില്ലെന്ന് ജില്ലാ കലക്ടര്‍

Update: 2021-06-23 10:33 GMT

ഉജ്ജയ്ന്‍: കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന ഉത്തരവുമായി മധ്യപ്രദേശിലെ ഉജ്ജയ്ന്‍ ജില്ലാ കലക്ടര്‍. വാക്‌സിനെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ശമ്പളം ലഭിക്കില്ലെന്നാണ് ജില്ലാ കലക്ടര്‍ ആശിഷ് സിംഗ് ഇറക്കിയ ഉത്തരവ്.

ജൂലൈ 31നകം വാക്‌സിനെടുത്തില്ലെങ്കില്‍ ശമ്പളം ലഭിക്കില്ലെന്നാണ് കലക്ടറുടെ മുന്നറിയിപ്പ്്. ജൂണ്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കാന്‍ ജില്ലാ ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതന ജീവനക്കാരുടേയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടേയും വാക്‌സിനേഷന്‍ വിവരങ്ങള്‍ അതത് വകുപ്പുകളിലെ മേധാവികള്‍ ശേഖരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News