ഡല്‍ഹിയിലെ കുടിവെള്ളം സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയാണ് പ്രധാനമന്ത്രിയുടെ ഇടപെടലെന്നാണ് കരുതപ്പെടുന്നത്.

Update: 2019-12-25 13:58 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിവെളളം സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഇപ്പോള്‍ കുടിവെള്ളം ഒരു ഗുരുതരമായ പ്രശ്‌നമാണ്. സുരക്ഷിതമല്ലാത്ത കുടിവെള്ളം ജനങ്ങളെ ഭയപ്പെടുത്തുന്നു. ഡല്‍ഹിയിലെ ജനങ്ങളില്‍ അതിന്റെ പേരില്‍ അതൃപ്തി വളരുകയാണ്.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിനു മുന്നോടിയാണ് പ്രധാനമന്ത്രിയുടെ ഇടപെടലെന്നാണ് കരുതപ്പെടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് 3.5 ലക്ഷം കോടി രൂപ ജലവിതരണമേഖലയില്‍ വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബ്യൂറൊ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ന്റെ കഴിഞ്ഞ മാസം പുറത്തുവന്ന കുടിവെള്ള മലിനീകരണത്തെ കുറിച്ചുള്ള റിപോര്‍ട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ വലിയ തര്‍ക്കത്തിന് ഇടവരുത്തിയിരുന്നു. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള വാഗ്വാദമായി അത് മാറുകയും ചെയ്തു.




Tags: