വികസന സെമിനാര്‍ നടത്തി

കരട് പദ്ധതി രേഖ സെക്രട്ടറി ഡി ജയകുമാറിന് നല്‍കി ചെയര്‍പേഴ്‌സണ്‍ വി വി ജമീല ഉദ്ഘാടനം ചെയ്തു.

Update: 2020-03-07 18:29 GMT

പരപ്പനങ്ങാടി: നഗരസഭയില്‍ ദുരന്ത നിവാരണ പദ്ധതിയുടെ ആസൂത്രണ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. കരട് പദ്ധതി രേഖ സെക്രട്ടറി ഡി ജയകുമാറിന് നല്‍കി ചെയര്‍പേഴ്‌സണ്‍ വി വി ജമീല ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ അധ്യക്ഷനായി. പ്രളയ ഭൂപട പഠനത്തെ കുറിച്ച്സെക്രട്ടറി ക്ലാസെടുത്തു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ എ ഉസ്മാന്‍, എം ഉസ്മാന്‍, പി ഒ റസിയാ സലാം, എം സി നസീമ, കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പി വി തുളസീദാസ്, കില ആര്‍ പി സുബ്രഹ്മണ്യന്‍,സെക്ഷന്‍ ക്ലര്‍ക്ക് ഉണ്ണി സംസാരിച്ചു.



Tags: