പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച സംഭവം; 500ഓളം പേര്‍ക്കെതിരെ കേസ്

Update: 2021-01-04 15:38 GMT
പെരിന്തല്‍മണ്ണ: യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. എടയാറ്റൂര്‍ കാട്ടിച്ചിറ സ്വദേശികളായ തോട്ടാശ്ശേരി കളത്തില്‍ അനീസ് (26), തോട്ടാശ്ശേരി കളത്തില്‍ മുഹമ്മദ് ഫരീദ് (29), കാഞ്ഞിരമണ്ണ മുഹമ്മദ് ഫലാഹ് (23), ചെട്ടിയാന്‍തൊടി സജാദ് (26), പുല്‍പ്പാറ മുഹമ്മദ് അക്കിഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മേലാറ്റൂര്‍ ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഗ്രാമ പഞ്ചായത്തിന്റെ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിന്‍മേലുള്ള നടപടി അടുത്ത ദിവസമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.




Tags:    

Similar News