പൊന്നാനിയില്‍ എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം

Update: 2022-07-25 10:12 GMT

പൊന്നാനി: തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്ത എസ്ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനംനടത്തി. പോലിസ് സ്‌റ്റേഷന്‍ പരിസരത്തു നിന്നാരംഭിച്ച പ്രകടനം ബസ്റ്റാന്റില്‍ സമാപിച്ചു.

എസ്ഡിപി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി വൈസ് പ്രസിഡന്റുമാരായ ഫത്താഹ് പൊന്നാനി ഹസന്‍ ചിയ്യാനൂര്‍ ജോയിന്റ് സെക്രട്ടറി കെ വി റാഫി പൊന്നാനി വെസ്റ്റ് മുനിസിപ്പല്‍ സെക്രട്ടറി എം മുത്തലിബ് എന്നിവരെയാണ് എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് വരിച്ചവര്‍ക്ക് പൊന്നാനി ബസ്റ്റാന്റില്‍ നല്‍കിയ സ്വീകരണം മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. ഹാരിസ് പള്ളിപ്പടി, ഫത്താഹ് പൊന്നാനി, ഹസന്‍ ചിയ്യാനൂര്‍, ഫസലു പുറങ്ങ്, കെ വി റാഫി എന്നിവര്‍ പ്രസംഗിച്ചു.

പ്രകടനത്തിന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിഷാദ് അബൂബക്കര്‍, ഹംസ ചുങ്കത്ത്, കബീര്‍ പുറങ്ങ്, റഷീദ് പെരുമുക്ക്, സക്കീര്‍ പെരുമ്പടപ്പ്, ഹമീദ് മാരാമുറ്റം, ഷഫീഖ് ആയിനിച്ചോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: