മലയാളി നഴ്‌സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ കഴിയില്ല; ആവശ്യം നിരാകരിച്ച് ഡല്‍ഹി കേരള ഹൗസ്

സാങ്കേതിക പ്രശ്‌നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതര്‍ ആവശ്യം നിരാകരിച്ചത്.

Update: 2020-04-25 14:45 GMT

ന്യൂഡല്‍ഹി: കൊവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി കേരള ഹൗസ് അധികൃതര്‍. കുഞ്ഞുങ്ങളും പ്രായമായവരും വീടുകളിലുള്ള നഴ്‌സുമാര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ താമസ സൗകര്യം നല്‍കമെന്ന് അഭ്യര്‍ത്ഥിച്ച് നഴ്‌സിംഗ് സംഘടനയായ ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം നഴ്‌സസ് അസോസിയേഷന്‍ കത്തയച്ചിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതര്‍ ആവശ്യം നിരാകരിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്പോട്ടാണ് ഡല്‍ഹി. 2500- ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 

Tags:    

Similar News