ഡല്‍ഹി തിരഞ്ഞെടുപ്പ്; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി ബിജെപി

Update: 2025-02-08 07:08 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി ബിജെപി. മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

നിലവില്‍ 48 സീറ്റില്‍ മുന്നിലാണ് ബിജെപി. ആംആദ്മി പാര്‍ട്ടി 22 സീറ്റാണ് ഇതുവരെ നേടിയത്. കോണ്‍ഗ്രതിന് ഉതുവരെയായും ഒരു സീറ്റില്‍ പോലും മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

Tags: