ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്

Update: 2025-12-15 05:09 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ തണുപ്പ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്ക് കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും കാറ്റിന്റെ കുറവും കാരണം അന്തരീക്ഷത്തില്‍ പുകമഞ്ഞിന്റെ കട്ടിയുള്ള പാട മൂടിയിരിക്കുകയാണ്.

സിപിസിബിയുടെ കണക്കനുസരിച്ച്, നഗരത്തിലെ പല പ്രധാന പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക ഗുരുതരമായ' വിഭാഗത്തിലെത്തിയെന്നും ഇത് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുന്നുവെന്നും പറയുന്നു. മഞ്ഞ് കൂടിയതിനാല്‍ ഇവിടത്തെ ദൃശ്യപരത പൂജ്യം ആയി തുടരുകയാണ്.

Tags: