ഹൈക്കമാന്‍ഡ് സുധാകരനെ ഉറപ്പിച്ചത് ഒരാഴ്ച മുന്‍പ്; പ്രഖ്യാപനം വൈകിപ്പിച്ചത് സമവായമുണ്ടാക്കാന്‍; ഈ തീരുമാനത്തിന് പിന്നിലും കെസി ഇഫക്ട്

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന് തല്‍ക്കാലത്തേക്ക് വിട

Update: 2021-06-08 12:25 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്റ് കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തീരുമാനിച്ചത് ഒരാഴ്ച മുന്‍പ്. എന്നാല്‍ കേരള നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് പ്രഖ്യാപനം വൈകിപ്പിച്ചത്. അതേസമയം, നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും ചിലര്‍ നിസ്സഹകരണം അറിയിച്ചത് എഐസിസിയെ ചൊടിപ്പിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതിലെ ചട്ടവിരുദ്ധത ഉണ്ടാകാതിരിക്കാനാണ് ഹൈക്കമാന്റ് മുതിര്‍ന്ന നേതാക്കളെ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് തല്‍ക്കാലത്തേക്കെങ്കിലും കോണ്‍ഗ്രസില്‍ വിരാമമിട്ടിരിക്കുകയാണ്.

നേരത്തെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിശ്ചയിച്ചതും ഇപ്പോള്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റായി നിശ്ചയിക്കുന്നതിലും കെസി വേണുഗോപാലിന്റെ പങ്ക് നിസ്തര്‍ക്കമാണ്. കെസി ഇഫക്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന തലമുറ മാറ്റം.

Tags:    

Similar News