ഡല്‍ഹി: മരിച്ചവരുടെ എണ്ണം 42 ആയി, സംഘര്‍ഷങ്ങളില്‍ മൂന്നിലൊന്നു പേര്‍ക്കും പരിക്കേറ്റത് വെടിവയ്പില്‍

പോലിസ് നല്‍കുന്ന വിവരമനുസരിച്ച് മൂന്നിലൊന്നു പേര്‍ക്കും പരിക്കേറ്റിരിക്കുന്നത് വെടിവയ്പിലാണ്.

Update: 2020-02-28 10:45 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരേ സംഘപരിവാര്‍ സംഘങ്ങള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം മൊത്തത്തിലെടുത്താല്‍ 250 വരും. പോലിസ് നല്‍കുന്ന വിവരമനുസരിച്ച് മൂന്നിലൊന്നു പേര്‍ക്കും പരിക്കേറ്റിരിക്കുന്നത് വെടിവയ്പിലാണ്.

വടക്ക് കിഴക്ക് ഡല്‍ഹിയില്‍ നിരവധി കടകളും വീടുകളും പള്ളികളും നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച 2 പ്രത്യേക അന്വേഷണ സംഘങ്ങള്‍ 48 എഫ്‌ഐആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നേരത്തെ ഇത് 18 ആയിരുന്നു. ഇന്നലെ വരെ 150 പേരായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. ഇന്നത്തോടെ അത് 500 ആയി വര്‍ധിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഇപ്പോള്‍ 5000 അര്‍ധ സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്. സ്ഥിതിഗതികള്‍ കുറേയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം.

ഡല്‍ഹിയില്‍ മൊത്തം 500 റൗണ്ട് വെടിവച്ചിട്ടുണ്ടെന്നായിരുന്നു ഇന്നലെ പോലിസ് പുറത്തുവിട്ട കണക്ക്. ഇത്രയധികം തോക്കുകള്‍ അക്രമികള്‍ക്ക് എങ്ങനെയാണ് ലഭ്യമായതെന്ന് പരിശോധിക്കുമെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്. 

Tags:    

Similar News