കിളിമാനൂരിലെ ദമ്പതികളുടെ മരണം; പ്രതി വിഷ്ണു പിടിയില്‍

Update: 2026-01-24 05:00 GMT

കൊച്ചി: കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാര്‍ ജീപ്പ് അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണു പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ വച്ചാണ് ഇയാളെ പോലിസ് പിടികൂടിയത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും ഭാര്യ അംബികയും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ വിഷ്ണു ഓടിച്ച ജീപ്പ് അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന അംബിക ഏഴാം തീയതിയും രജിത്ത് കഴിഞ്ഞ ദിവസവുമാണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി വിഷ്ണുവിനെ പോലിസില്‍ ഏല്‍പ്പിച്ചിരുന്നുവെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് അംബിക മരിച്ചതിന് ശേഷമാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.

Tags: