സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ പ്രഖ്യാപിച്ചു

Update: 2025-11-10 07:20 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 9ന് ആദ്യഘട്ടവും ഡിസംബര്‍ 11ന് രണ്ടാംഘട്ടവും നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും

സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാര്‍ഡുകളും, 33,746 പോളിങ് സ്റ്റേഷനുകളുമുണ്ട്. ആകെ, 2,83,12,472 വോട്ടര്‍മാരാണുള്ളത്. അതില്‍ 1,33,52,951 പുരുഷന്‍മാര്‍ ,1,49,59,245 സ്ത്രീകള്‍, 2,841 പ്രവാസി വോട്ടര്‍മാര്‍, 276 ട്രാന്‍സ് ജെന്‍ഡേര്‍സ് എന്നിങ്ങനെയാണ് കണക്കുകള്‍. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6വരെയാണ് പോളിങ്

തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ്.

Tags: