ബിറ്റ്‌കോയിന്‍ തട്ടിപ്പ്: ഡാര്‍വിന്‍ ലാബ്‌സ് ഉടമ പിടിയില്‍

Update: 2026-03-11 10:21 GMT

മുംബൈ: ക്രിപ്‌റ്റോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിക്ഷേപകരെ കബളിപ്പിച്ച 20,000 കോടി രൂപയുടെ 'ഗെയിന്‍ ബിറ്റ്‌കോയിന്‍' തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ ആയുഷ് വര്‍ഷ്‌നേയെ സിബിഐ അറസ്റ്റ് ചെയ്തു. ഡാര്‍വിന്‍ ലാബ്‌സ് സഹസ്ഥാപകനായ ഇയാളെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലിസ് പിടികൂടിയത്. തട്ടിപ്പിനായി ആവശ്യമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയത് ആയുഷ് വര്‍ഷ്‌നേയുടെ ഉടമസ്ഥതയിലുള്ള ഡാര്‍വിന്‍ ലാബ്‌സാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം 20,000 കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പാണ്.

'ഗെയിന്‍ ബിറ്റ്‌കോയിന്‍' വെബ്‌സൈറ്റ്, ബിറ്റ്‌കോയിന്‍ മൈനിങ് പ്ലാറ്റ്‌ഫോമായ ഏആങശിലൃ.െരീാ, കൂടാതെ ബിറ്റ്‌കോയിന്‍ വാലറ്റായ കോയിന്‍ ബാങ്ക് എന്നിവ വികസിപ്പിച്ചത് ഡാര്‍വിന്‍ ലാബ്‌സാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. നിക്ഷേപകരെ ആകര്‍ഷിച്ച് കബളിപ്പിക്കാന്‍ ഉപയോഗിച്ച 'ങഇഅജ' എന്ന ക്രിപ്‌റ്റോ ടോക്കണും അതുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളും രൂപകല്‍പ്പന ചെയ്തത് ഈ സ്ഥാപനമായിരുന്നു.

കേസിലെ പ്രധാന സൂത്രധാരന്മാരായി കണക്കാക്കപ്പെടുന്ന അമിത് ഭരദ്വാജും സഹോദരന്‍ അജയ് ഭരദ്വാജും നിക്ഷേപകരില്‍ നിന്ന് വന്‍തുക സമാഹരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസിനിടെ അമിത് ഭരദ്വാജ് മരണപ്പെട്ടിരുന്നു. നിക്ഷേപകരില്‍ നിന്ന് ബിറ്റ്‌കോയിനായി നിക്ഷേപം സ്വീകരിച്ച് 18 മാസത്തേക്ക് പ്രതിമാസം പത്തു ശതമാനം വരെ ലാഭം നല്‍കുമെന്ന വാഗ്ദാനത്തിലൂടെയാണ് പ്രതികള്‍ ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ചത്.

Tags: