
വയനാട്: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ ബാണാസുരാ സാഗര്‍ ഡാമിന്റെയും മലമ്പുഴ ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. മൂന്നു തവണയായി സൈറണുകള്‍ മുഴക്കിയതിനു ശേഷമാണ് ഡാമിന്റെ ഷട്ടര്‍ തുറന്നത്. സമീപ പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. നിലവില്‍ സ്ഥലത്ത് അപകട സാധ്യത നില നില്‍ക്കുന്നില്ലെന്നാണ് റിപോര്‍ട്ട്.
ബാണാസുരാ സാഗര്‍ ഡാമിന്റെ നാലു ഷട്ടറുകളില്‍ ഒന്നാണ് തുറന്നത്. 10 സെന്റീമീറ്റര്‍ ഉയരത്തില്‍ ആണ് ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ബാക്കിയുള്ള ഷട്ടറുകളും തുറക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമല (കല്ലൂപ്പാറ സ്‌റ്റേഷന്‍)യില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇവിടെ ഓറഞ്ച് അലേര്‍ട്ട് ആണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.