കണ്ണൂര്‍: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരു ദലിതന്‍ പോലിറ്റ് ബ്യൂറോ അംഗമായി. പശ്ചിമ ബംഗാളില്‍നിന്നുളള രാമചന്ദ്ര ഡോമിനാണ് പിബിയിലെത്തിയത്. ഇപ്പോഴത്തെ കേന്ദ്ര കമ്മിറ്റിയില്‍ അംഗമാണ്.
എ കെ ബാലന്‍ പിബിയിലെത്തിയേക്കുമെന്ന് കരുതിയിരുന്നെങ്കിലും സംഭവിച്ചില്ല. എ വിജയരാഘവനാണ് കേരളത്തില്‍നിന്ന് ഇടംപിടിച്ചത്.
സിപിഎമ്മിന്റെ പിബിയില്‍ ദലിതരില്ലെന്ന ആരോപണത്തിന് ഇതോടെ വിരാമമായി.