ദലിത് സംയുക്ത സമരസമിതി ധര്‍ണ്ണ നടത്തി

Update: 2020-10-09 16:33 GMT

ദലിത് സംയുക്ത സമരസമിതി ഏകദിന പ്രതിഷേധ ധര്‍ണ്ണ ദലിത് പാന്തേഴ്‌സ് സംസ്ഥാന ജന. സെക്രട്ടറി പി കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാള: രാജ്യത്ത് നടക്കുന്ന ദലിത് പീഢനത്തിനും നീതി നിഷേധങ്ങള്‍ക്കുമെതിരെ ദലിത് സംയുക്ത സമരസമിതി ഏകദിന പ്രതിഷേധ ധര്‍ണ്ണ നടത്തി. ദലിത് പാന്തേഴ്‌സ് സംസ്ഥാന ജന. സെക്രട്ടറി പി കെ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി പ്രസിഡന്റ് വി കെ കാര്‍വര്‍ണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മാള ബ്ലോക്ക് പ്രസിഡന്റ് പി ഡി ജോസ് സംസാരിച്ചു.

    സമാപന സമ്മേളനം എയ്ഡഡ് സെക്ടര്‍ സംവരണ സമരസമിതി സംസ്ഥാന ജന. കണ്‍വീനര്‍ സജി കെ ചേരമാന്‍ ഉദ്ഘാടനം ചെയ്തു. ആദി ദ്രാവിഡ പറയസഭ സംസ്ഥാന ജന. സെക്രട്ടറി എം എം ബിജു അദ്ധ്യക്ഷത വഹിച്ചു.


Tags: