ഹരിയാന ഗ്രാമത്തിലെ ദലിത് സമുദായ ബഹിഷ്‌കരണം; നടപടിയെടുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയെന്ന് എന്‍സിഎച്ച്ആര്‍ഒ; അന്വേഷണ റിപോര്‍ട്ട് ഉടന്‍

Update: 2021-10-04 03:07 GMT

ഛണ്ഡീഗഢ്: ഹരിയാനയില്‍ പന്‍ഛകുല ജില്ലയിലെ ഭൂണ്ടില്‍ ഗുജ്ജാര്‍ സമുദായക്കാരിയായ പെണ്‍കുട്ടിയെ ദലിത് സമുദായക്കാരനായ യുവാവ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ദലിത് സമുദായം നേരിട്ട പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ അധികൃതരുടെ നിസ്സംഗതയെന്ന് എന്‍സിഎച്ച്ആര്‍ഒ. പരാതി കിട്ടിയ ഉടന്‍ വേണ്ട വിധം ഇടപെട്ടിരുന്നെങ്കില്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് സംഘടന നടത്തിയ അന്വേഷണത്തില്‍ ബോധ്യമായതെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീം നാവെദ് പറഞ്ഞു.

ഗുജ്ജാര്‍ സമുദായക്കാരിയായ പെണ്‍കുട്ടിയെ ദലിത് ആണ്‍കുട്ടി വിവാഹം കഴിച്ചതോടെയാണ് ഭൂണ്ടില്‍ ബഹിഷ്‌കരണാഹ്വാനമുണ്ടായത്. ആദ്യം ചെറുതായി തുടങ്ങിയ ബഹിഷ്‌കരണാഹ്വാനം സര്‍ക്കാര്‍ നടപടി വൈകിയതോടെ ശക്തമായി. ഭൂണ്ട് ഗ്രമാത്തിലെ പഞ്ചായത്ത് മേധാവിയും ബഹിഷ്‌കരണാഹ്വാനം നടത്തി. അധികൃതരുടെ നിസ്സംഗത പ്രശ്‌നത്തെ സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കാന്‍ കാരണമായി. 

പ്രശ്‌നം പുറത്തുവന്നതോടെ എന്‍സിഎച്ച്ആര്‍ഒ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തി. അസീം നാവെദിനു പുറമെ പഞ്ചാബ് പ്രദേശ് വര്‍ക്കിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. രെഖാന ഗുജ്ജാര്‍, മാധ്യമപ്രവര്‍ത്തകരായ രുഖ്‌സര്‍ ബാനൊ, അസ്‌റാര്‍ അഹ്മദ്, ഇഷു ജെയ്‌സ്വാല്‍, ഭാരതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇരയാക്കപ്പെട്ട ദലിത് സമുദായക്കാരെയും കുറ്റാരോപിതരെയും ഗ്രാമത്തിലെ പ്രധാനികളെയും പ്രശ്‌നം നടന്ന പ്രദേശത്തെ പോലിസ് ഉദ്യോഗസ്ഥരെയും കണ്ടിരുന്നു.

റിപോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്നും ചീഫ് സെക്രട്ടറി, ചീഫ് ജസ്റ്റിസ്, മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്തരിയുടെ ഓഫിസ് എന്നിവടങ്ങളിലേക്ക് അയച്ചുകൊടുക്കുമെന്നും അസീം നാവേദ് പറഞ്ഞു.

Tags:    

Similar News