ബുള്‍ബുള്‍ ചുഴലിക്കാറ്റ്: മരണം പത്തായി, 2.37 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തില്‍

തീരപ്രദേശത്താണ് ബുള്‍ബുള്‍ കൂടുതല്‍ ബാധിച്ചത്. സര്‍ക്കാര്‍ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം ഏഴാണ്. സുന്ദര്‍ബന്‍ വനമേഖലയെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

Update: 2019-11-10 14:26 GMT

കൊല്‍ക്കൊത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയ കൊല്‍ക്കൊത്തയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം പത്തായി. 2.73 ലക്ഷം പേരെയെങ്കിലും ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിയും കെട്ടിടങ്ങള്‍ തകര്‍ന്നും ജനജീവിതം സ്തംഭിച്ചു.

തീരപ്രദേശത്താണ് ബുള്‍ബുള്‍ കൂടുതല്‍ ബാധിച്ചത്. സര്‍ക്കാര്‍ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം ഏഴാണ്. സുന്ദര്‍ബന്‍ വനമേഖലയെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിട്ടുള്ളത്. 24 നോര്‍ത്ത് പര്‍ഗാനയിലും മിഡ്‌നാപൂരിലും ചുഴലിക്കാറ്റും മഴയും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. 



 

ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇന്ന് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളില്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ഇക്കാര്യം താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന്‍ജിയുമായി ചര്‍ച്ച ചെയ്‌തെന്നും മോദി ട്വീറ്റ് ചെയ്തു.

ബംഗാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ ദുരന്തനിവാരണസേനയുടെ ടീമുകളെ ദുരന്തമുഖത്തേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 എണ്ണം ബംഗാളിലും 6 ഒഡീഷയിലും വിന്യസിച്ചു. 18 ടീമുകളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.  

Tags:    

Similar News