തിരുവനന്തപുരം: ഇന്നത്തെ നിയമസഭ ബപിഷ്‌കരിച്ച് പ്രതിപക്ഷം. എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഇതുവരെയായും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ ശക്തമായ പ്രതിഷേധം രോഖപ്പടുത്തുന്നുവെന്നും ഇനിയും പ്രതിഷേധം കടുപ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു.
കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ ആരോപണ വിധേയരായ പോലിസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ് പ്രതിപക്ഷം. കുന്നംകുളം കേസിലെ ഉത്തരവാദികളായ പോലിസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.