സിപിഎം സംഘ്പരിവാര്‍ വാദങ്ങളുടെ മെഗാ ഫോണാകുന്നു: സോളിഡാരിറ്റി

പാര്‍ട്ടി അകപ്പെട്ട ആശയദാരിദ്യത്തെ മറച്ചുപിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ പോലും യുഎപിഎ പ്രയോഗിക്കുന്ന പോലിസ് നടപടികളെ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറക്കാനുമാണ് കടുത്ത ഇസ്ലാമോഫോബിക്കായ പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള വ്യക്തമാക്കി.

Update: 2019-11-19 13:30 GMT

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയിലൂടെ സിപിഎം സംഘ്പരിവാര്‍ വാദങ്ങളുടെ മെഗാഫോണാവുകയാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്.

പാര്‍ട്ടി അകപ്പെട്ട ആശയദാരിദ്യത്തെ മറച്ചുപിടിക്കാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ പോലും യുഎപിഎ പ്രയോഗിക്കുന്ന പോലിസ് നടപടികളെ നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറക്കാനുമാണ് കടുത്ത ഇസ്ലാമോഫോബിക്കായ പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള വ്യക്തമാക്കി.

സംഘ്പരിവാര്‍ സംഘടനകളുടെ കൈയ്യടി നേടാനായി മുസ്‌ലിം സംഘടനകളെ സംശയസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ ഫാസിസ്റ്റ് പ്രതിരോധകരാണെന്ന സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞ് വീഴുകയാണ് ചെയ്തിരിക്കുന്നത്. സംഘ്പരിവാര്‍ ഭാഷ കടമെടുത്തുള്ള പി മോഹനന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന ഹിന്ദുത്വ വാദികളും സിപിഎമ്മും തമ്മിലുള്ള സാമ്യതയാണ് തെളിയിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ എതിരാളികളെ ഉന്‍മൂലനം ചെയ്തും ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളുന്നയിക്കുന്നവരെ നിശബ്ദരാക്കിയും അധികാരം നിലനിര്‍ത്താമെന്ന നിലപാട് സിപിഎമ്മിന്റെ ഫാസിസ്റ്റ് മനോഭാവമാണ് പ്രകടമാക്കുന്നത്. യുഎപിഎ സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാടില്‍ നിന്ന് ഇടത് സര്‍ക്കാര്‍ പിന്നോട്ട് പോയതിനെതിരേ സഖ്യകക്ഷികളില്‍ നിന്നും അണികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ വഴിതിരിച്ചു വിടാനുള്ള ശ്രമം കൂടിയാണ് പി മോഹനന്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News