തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലെ ലോഡ്ജിലാണ് സംഭവം.
കുടുംബ പ്രശ്‌നങ്ങൾ കാരണമാണെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ചയാണ് സ്റ്റാൻലി വീട്ടിൽ നിന്ന് പുറപ്പെട്ടത്. അന്നേ ദിവസം വൈകിട്ട് ലോഡ്ജിൽ മുറിയെടുത്തെങ്കിലും പിന്നീട് പുറത്തേക്ക് വന്നിട്ടില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ മുറി തുറന്നപ്പോൾ സ്റ്റാൻലിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചതായി പോലിസ് അറിയിച്ചു.