തിരുവനന്തപുരം: ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം. ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ എന്നാണ് റിപോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്നാണ് വിവരം. 27ന് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ തരൂര്‍ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മില്‍ നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിന്റെ സൂചന.