തലശ്ശേരി കീഴന്തി മുക്കില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

Update: 2022-04-18 01:04 GMT

കണ്ണൂര്‍: തലശ്ശേരി കീഴന്തി മുക്കില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. അക്രമത്തില്‍ വീടിന്റ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമികള്‍ വീടിന് നേരെ കല്ല് എറിഞ്ഞത്. ഫൈസലിന്റെ മാതാവും സഹോദരിയും ബന്ധുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

Tags: