മലപ്പുറം: തൊഴുത്തില്‍ കെട്ടിയ പശുക്കളെ ക്രൂരമായി കുത്തി പരിക്കേല്‍പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഉഗ്രപുരം വളളോട്ടുചോല സ്വദേശി മുഹമ്മദ് നിഹാസ് ആണ് പോലിസ് പിടിയിലായത്. കാരിപ്പറമ്പ് ഇജാസിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന നാലു പശുക്കളെയാണ് പ്രതി കുത്തി പരിക്കേല്‍പിച്ചത്. ഒട്ടേറെ കുത്തുകളേറ്റ പശുക്കളില്‍ ഒന്ന് രക്തം വാര്‍ന്ന് മരിച്ചു. മറ്റൊന്നിന് ഗുരുതര പരുക്കുകളുണ്ട്.
ഇന്ന് പുലര്‍ച്ചെ തൊഴുത്തിലെത്തി നോക്കിയപ്പോഴാണ് ഇജാസ് ഈ ക്രൂരദൃശ്യം കണ്ടത്. അരീക്കോട് പോലിസ് നടത്തിയ അന്വേഷണത്തില്‍ കാലിക്കച്ചവടവുമായി ബന്ധപ്പെട്ട വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. വലിയ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. മിണ്ടാപ്രാണികളെ ആക്രമിച്ച മുഹമ്മദ് നിഹാസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.