ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ കൊവിഡ് രോഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി; സാംപിള്‍ ഒമിക്രോണ്‍ പരിശോധനക്കയച്ചു

Update: 2021-11-29 14:36 GMT

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ കൊവിഡ് രോഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. 32 വയസ്സുകാരനായ അദ്ദേഹത്തിന്റെ സാംപിള്‍, ഒമിക്രോണ്‍ പരിശോധനക്കായി ലാബിലേക്കയച്ചു. പരിശോധനാ ഫലം ഏഴ് ദിവസത്തിനുശേഷം ലഭിക്കും.

സാംപിള്‍ ജീനോം സീക്വന്‍സിങ്ങിനുവേണ്ടി അയച്ചിട്ടുണ്ടെന്ന് കല്യാണ്‍ ഡോംബിവിലി മുനിസിപ്പല്‍ കോര്‍പറേഷന്‍സ് എപിഡമിക് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. പ്രതിഭ പാന്‍പാട്ടില്‍ പറഞ്ഞു.

രോഗിയ്ക്ക് ഒമിക്രോണാണോ ബാധിച്ചതെന്ന് ഇപ്പോള്‍ തിരിച്ചറിയാനാവില്ലെന്ന് ലോകാരോഗ്യ സംഘടയിലെ വിദഗ്ധര്‍ പറഞ്ഞു.

നഗരവാസികള്‍ക്ക് ഒമിക്രോണിനെച്ചൊല്ലി ഭീതി വേണ്ടെന്നും കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കല്യാണ്‍ ഡോംബിലിലി മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ഡോ. വിജയ് സൂര്യവനാഷി പറഞ്ഞു.

നവംബര്‍ 24ാം തിയ്യതിയാണ് ഇപ്പോള്‍ രോഗം ബാധിച്ചയാള്‍ താനെയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബയി, ഡല്‍ഹി വഴിയാണ് ഇവിടെയെത്തിയത്.

അദ്ദേഹത്തിന്റെ എട്ട് കുടുംബാഗങ്ങളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയെങ്കിലും എല്ലാവരും നെഗറ്റീവാണ്.

അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു.

Tags:    

Similar News