കൊവിഡ്; ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുന്നു

Update: 2022-01-15 01:43 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച വരാന്ത്യ കര്‍ഫ്യൂ തുടരുന്നു. 55 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുളള എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. വെള്ളിയാഴ്ച രാത്രിയാണ് കര്‍ഫ്യൂ ആരംഭിച്ചത്.

വെള്ളിയാഴ്ച 10 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുകയെന്ന് ഡല്‍ഹി ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ജനുവരി ഒന്നാം തിയ്യതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ദുരന്ത നിരാവരണ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ബസുകള്‍ ഓടുമെങ്കിലും നിന്ന് യാത്ര ചെയ്യാന്‍ അനുമതിയില്ല.

വാരാന്ത്യ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ ഇ പാസ് വിതരണം ചെയ്തിട്ടുണ്ട്.

എല്ലാ മാര്‍ക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, പാല്, പഴം, മരുന്ന് എന്നിവ വില്‍ക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും. മറ്റുള്ളവയ്ക്ക് നിരോധനമുണ്ട്.

Tags: