തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ല: ജമാഅത്ത് കമ്മിറ്റി

നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന സമിതിയാണ് അറിയിച്ചത്.

Update: 2020-06-05 17:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പാളയം പള്ളി തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി. നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന സമിതിയാണ് അറിയിച്ചത്. പാളയത്ത് ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും മറ്റു നാടുകളില്‍ നിന്നുള്ള അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടാകും. ഇതുകൊണ്ടാണ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു. 


 

Tags:    

Similar News