അഴിയൂരില്‍ കൊവിഡ് ചികില്‍സാ കേന്ദ്രം പ്രവര്‍ത്തന സജ്ജമായി

50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഏഴാം വാര്‍ഡിലെ മദ്രസത്തുല്‍ ബനാത്തില്‍ ജനകീയമായി ഒരുക്കിയത്.

Update: 2020-07-26 19:19 GMT

വടകര: കൊവിഡ് 19 പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുക്കി അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത്. 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഏഴാം വാര്‍ഡിലെ മദ്രസത്തുല്‍ ബനാത്തില്‍ ജനകീയമായി ഒരുക്കിയത്. വ്യക്തികള്‍, സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സഹകരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉടന്‍ നിയമിക്കും. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകരുടെയും ഏഴാം വാര്‍ഡ് ആര്‍ആര്‍ടിയുടെയും നേതൃത്വത്തിലാണ് കെട്ടിടം സജ്ജമാക്കിയത്.

മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് വി പി ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് മെമ്പര്‍ വഫ ഫൈസല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. കെ.ഉഷ, നോഡല്‍ ഓഫീസര്‍ എം.വി. സിദ്ധീഖ്, ചാര്‍ജ് ഓഫീസര്‍ സി.എച്ച്.മുജീബ് റഹ്മാന്‍, വാര്‍ഡ് ആര്‍ ആര്‍ ടി കെ.കെ. പി ഫൈസല്‍, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അധ്യാപകര്‍ പങ്കെടുത്തു.


Tags:    

Similar News