സിനിമാനടന്‍ മമ്മൂട്ടിക്ക് കൊവിഡ്; സിനിമാചിത്രീകരണം നിര്‍ത്തിവച്ചു

Update: 2022-01-16 11:38 GMT

തിരുവനന്തപുരം: സിനിമാ നടന്‍ മമ്മൂട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്. 

Tags: