തെലങ്കാന മുഖ്യമന്ത്രിക്ക് കൊവിഡ്; സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ

Update: 2021-04-20 09:28 GMT

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നാഗാര്‍ജുനസാഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യോഗത്തിനെത്തിയ മറ്റ് 60 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തെലങ്കാന രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥി നൊമുല ഭഗത്, കുടുംബം തുടങ്ങി മറ്റനവധി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹാലിയയില്‍ നടന്ന യോഗത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്.

മുഖ്യമന്ത്രിക്ക് കൊവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളില്ലെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

നല്‍ഗോണ്ടയില്‍ 440ഉം ഹാലിയയില്‍ 66ഉം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യോഗം നടന്ന പ്രദേശത്തെ ഹാലിയ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 175 പേരെ പരിശോധിച്ചതില്‍ 66 പേര്‍ക്ക് പോസിറ്റീവായി.

ഏപ്രില്‍ മുപ്പത് വരെ രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് രാത്രി കര്‍ഫ്യൂ.

Tags:    

Similar News