കൊവിഡ്: ഒഡീഷ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് സ്മാരകം നിര്‍മിക്കുന്നു

Update: 2021-02-08 19:11 GMT

ഭുവനേശ്വര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും സേവനമനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ഒഡീഷ സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും സേവനം ചെയ്തവര്‍ക്കുമാണ് കൊവിഡ് പോരാളി സ്മാരം നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി ബിജു പട്‌നായിക്ക് അറിയിച്ചു.

പിഡബ്ലിയുഡി വകുപ്പിനാണ് നിര്‍മാണച്ചുമതല. അവര്‍ സ്മാരകത്തിന്റെ ഡിസൈന്‍ അനുമതിക്കായി സമര്‍പ്പിച്ചാല്‍ നിര്‍മാണം ആരംഭിക്കും. സ്മാരക നിര്‍മാണത്തിന് ബജറ്റില്‍ വകയിരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. 2021 ആഗസ്റ്റ് 15നുള്ളില്‍ പണി പൂര്‍ത്തിയാക്കും.

ഒഡീഷയില്‍ 781 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗബാധയുണ്ടായവരുടെ എണ്ണം 3,35,692 ആയി.

Tags: