കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം ജില്ലയില്‍ വാക്‌സിനേഷന്‍ ക്യാമ്പുകളിലെ തിരക്കൊഴിവാക്കാന്‍ നടപടി

Update: 2021-04-27 12:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വാക്‌സിനേഷന്‍ ക്യാമ്പുകളിലെ തിരക്കൊഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് 51 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കുന്ന ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ നടത്താന്‍ നോഡല്‍ ഓഫിസറായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും.

വാക്‌സിനേഷന്‍ നടക്കുന്ന പല കേന്ദ്രങ്ങളിലും കടുത്ത തിക്കും തിരക്കും മൂലം വാക്‌സിനേഷന്‍ നടപടിതന്നെ തടസ്സപ്പെടുമെന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്.

ചികില്‍സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സജ്ജീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News