രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് രോഗബാധ; 491 മരണം

Update: 2022-01-20 04:34 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതായി ഐസിഎംആര്‍ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,82,18,773 ആയി. 

കഴിഞ്ഞ ദിവസം 491 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 4,87,693. 3,58,07,029 പേര്‍ രോഗമുക്തരായി. സജീവരോഗികളുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ രോഗബാധിതരുടെ 4.38 ശതമാനമാണ് സജീവരോഗികള്‍.

ബുധനാഴ്ച 2,83,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 441 പേര്‍ മരിക്കുകയും ചെയ്തു. 1,88,157 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 700 ദശലക്ഷം പരിശോധനകളാണ് നടന്നത്. 24 മണിക്കൂറിനുള്ളില്‍ 19,35,180 പരിശോധനകളും നടന്നു.

Tags: