ജമ്മു കശ്മീരില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം

Update: 2020-07-16 02:31 GMT

ശ്രീനഗര്‍: കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശ്രീനഗറിലും പ്രാന്തപ്രദേശങ്ങളിലും ജനങ്ങളുടെ സഞ്ചാരത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കളും മരുന്നും അനുവദനീയമാണ്. പ്രദേശത്തെ മിക്കവാറും പ്രധാന റോഡുകള്‍ അടച്ചുകഴിഞ്ഞു.

ജമ്മു കശ്മീരില്‍ 24 മണിക്കൂറിനുള്ളില്‍ 493 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ വാര്‍ത്താകുറിപ്പില്‍ റിപോര്‍ട്ട് ചെയ്തു. ഇതുവരെ പ്രദേശത്ത് 11,666 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

വാര്‍ത്താ കുറിപ്പ് നല്‍കുന്ന കണക്കനുസരിച്ച് 57 കൊവിഡ് കേസുകള്‍ ജമ്മു ഡിവിഷനിലും 436 എണ്ണം കശ്മീര്‍ ഡിവിഷനില്‍ നിന്നുമാണ്.

ജമ്മു കശ്മീരിലിപ്പോള്‍ 5,123 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 6,337 പേരുടെ രോഗം ഭേദമായി. 206 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

അവസാന കണക്കനുസരിച്ച് ഇന്ത്യയില്‍ 9,36,181 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അതില്‍ 29,429 പേര്‍ക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 

Tags:    

Similar News