കൊവിഡ് വ്യാപനം കുറഞ്ഞു; യുപിയില്‍ ഒത്തുകൂടാവുന്നവരുടെ പരമാവധി എണ്ണം നൂറായി വര്‍ധിപ്പിച്ചു

Update: 2021-09-20 02:41 GMT

ലഖ്‌നോ: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ യുപിയില്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഞായറാഴ്ച മുതല്‍ ഒത്തുകൂടാവുന്നവരുടെ പരമാവധി എണ്ണം നൂറായി വര്‍ധിപ്പിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ്  സോണുകളില്‍ പഴയ നിയന്ത്രണങ്ങള്‍ തുടരും.

അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ''തുറന്നതും അല്ലാത്തതുമായ ഇടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് ഒത്തുചേരാന്‍ അനുമതി നല്‍കിയിരിക്കുന്നു. നേരത്തെ അത് പരമാവധി 50 പേരായിരുന്നു''

സീറ്റുകള്‍ തമ്മില്‍ രണ്ട് മീറ്ററോളം അകലമുണ്ടാവണം. ശുചിമുറികള്‍ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണം.  

Tags: