ഡിസംബര്‍ അവസാനം മുംബൈയില്‍ കൊവിഡ് രണ്ടാം തരംഗം: പുതുവല്‍സരാഘോഷങ്ങളെ ബാധിച്ചേക്കും

Update: 2020-11-19 09:27 GMT

മുംബൈ: ഡിസംബര്‍ അവസാനം മുംബൈ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് ബ്രഹാന്‍ മുംബൈ മുനിസിപ്പല്‍ അധികൃതര്‍. ദീപാവലി ആഘോഷങ്ങളും മറ്റ് പ്രാദേശിക ആഘോഷങ്ങളും കഴിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത് വലിയ വര്‍ധനവുണ്ടാക്കിയേക്കും.

കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുകയാണെങ്കില്‍ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ കരുതുന്നത്.

ഹോട്ടലുകളും ബാറുകളും 50 ശതമാനം ശേഷിയോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിവാഹം പോലുള്ളവയില്‍ 50 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനും വിലക്കുണ്ട്.

Tags:    

Similar News