കൊവിഡ് പ്രതിരോധം; എസ് ഡിപിഐയുടെ ജനകീയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

Update: 2021-05-20 09:03 GMT

നടുവനാട്(മട്ടന്നൂര്‍): കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് എസ് ഡിപിഐ നടുവനാട് ബ്രാഞ്ച് കമ്മിറ്റി സജ്ജീകരിച്ച ജനകീയ വാഹനം എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് നടുവനാട് ഫ്‌ളാഗ് ഓഫ് ചെയ്തു. പിപിഇ കിറ്റ്, അണുനശീകരണ യന്ത്രം തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ പി സീനത്ത് എസ് ഡിപിഐ നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് എം റസാഖിന് കൈമാറി. 24 മണിക്കൂറും സജ്ജമായ വോളന്റിയര്‍ സേനയും ഹെല്‍പ് ഡെസ്‌കും ബ്രാഞ്ചില്‍ സജീവമാണെന്നും പൊതുജനങ്ങള്‍ക്ക് ഏത് സമയത്തും വോളന്റിയര്‍മാരെ സമീപിക്കാമെന്നും ബ്രാഞ്ച് പ്രസിഡന്റ് എം റസാഖ് അറിയിച്ചു. സെക്രട്ടറി എ കെ റസാഖ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സൈഫുദ്ദീന്‍ നടുവനാട്, സത്താര്‍ സംബന്ധിച്ചു.

Covid resistance; SDPI's vehicle flagged off

Tags:    

Similar News