കൊവിഡ്: എറണാകുളത്തിന് ആശ്വാസം; ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല

Update: 2020-06-07 13:15 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 1 ന് രോഗം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഉദ്യോഗസ്ഥയായ 49 വയസുള്ള എറണാകുളം സ്വദേശിനി രോഗമുക്തയായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.

തൃശൂര്‍ ജില്ലക്കാരനായ ഒരാള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ട്. ജൂണ്‍ ഒന്നിലെ അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 60 വയസുള്ള തൃശൂര്‍ സ്വദേശിയാണ് ചികില്‍സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് 938 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 532 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10349 ആണ്. ഇതില്‍ 9156 പേര്‍ വീടുകളിലും, 477 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 716 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 20 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 20 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 49 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും 122 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 165 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലം നെഗറ്റീവാണ്. ഇനി 239 ഫലങ്ങളാണ് ലഭിക്കാനുള്ളത്. 

Tags:    

Similar News